കേരളം

kerala

ETV Bharat / bharat

സമവായമില്ലാതെ 'മഹാ' പ്രതിസന്ധി; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിച്ച് കത്തയച്ചു. തങ്ങള്‍ക്ക് അംഗബലമില്ലെന്ന് എന്‍സിപി

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കോ?

By

Published : Nov 12, 2019, 9:55 AM IST

മുംബൈ:രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കാത്ത മഹാരാഷ്ട്ര ഇനി രാഷ്ട്രപതി ഭരണത്തിലേക്ക്. ബിജെപിയുമായി പിരിയുകയും എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം പരാജയപ്പെടുകയും ചെയ്തതോടെയാണ് പുതിയ രാഷ്ട്രീ സാഹചര്യം ഉയർന്നുവന്നത്. ശിവസേന പിൻമാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം സമയം നല്‍കണമെന്നാണ് എൻസിപി നിലപാട്.

ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ തള്ളിക്കളഞ്ഞിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ എൻസിപിക്കും കോൺഗ്രസിനും സമയം നല്‍കാതെ രാഷ്ട്രപതിഭരണത്തിന് ശുപാർശ നല്‍കുമെന്ന സൂചനയാണ് മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മഹാരാഷ്ട്രയില്‍ ഇന്ന് വൈകിട്ടോടെ രാഷ്ട്രപതി ഭരണം നിലവില്‍ വരും.

മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന ശിവസേനയുടെ നിര്‍ബന്ധത്തിന് ബിജെപി വഴങ്ങാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിസന്ധി ഉടലെടുത്തത്. ശിവസേനയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ബിജെപി പിന്‍മാറിയിരുന്നു. ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന എന്‍സിപിയുടേയും കോണ്‍ഗ്രസിന്‍റേയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു. ശിവസേനയെ ഒപ്പം കൂട്ടാനിരുന്ന എന്‍സിപിയും ഇതോടെ പിന്‍മാറ്റം നടത്തി.

ABOUT THE AUTHOR

...view details