മഹാരാഷ്‌ട്രയില്‍ താമര സഖ്യം ; നില തെറ്റാതെ കോണ്‍ഗ്രസ് - എന്‍സിപി സഖ്യം
കഴിഞ്ഞ തവണത്തേതിന് സമാനമായ ജയം സ്വന്തമാക്കാനായില്ലെങ്കിലും സംസ്ഥാന ഭരണം നിലനിര്‍ത്താല്‍ ബിജെപി ശിവസേന സഖ്യത്തിനാകും. മറുഭാഗത്ത് 2014 നേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് എന്‍സിപി സഖ്യം
മുംബൈ: എക്സിറ്റ് പോളുകള്‍ക്കും, ബിജെപി - ശിവസേന സഖ്യത്തിന്‍റെ പ്രതീക്ഷകള്‍ക്കും തെറ്റിയില്ല. 288 സീറ്റുകളില്‍ 168 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ് താമര സഖ്യം. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 101 സീറ്റുകളില്‍ ബിജെപിയും, 67 സീറ്റുകളില്‍ ശിവസേനയും ലീഡ് ചെയ്യുന്നു. അതേസമയം ശിവസേനയെ ഒപ്പം കൂട്ടാതെ കൂട്ടാതെ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപി സ്വപ്‌നം അസ്ഥാനത്തായി. മറുഭാഗത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നേടാനായതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് - എന്‍സിപി സഖ്യം. കോണ്‍ഗ്രസ് 37 സീറ്റുകളിലും എന്‍സിപി 50 സീറ്റുകളിലും മുന്നിലാണ്.