കൊവിഡ് 19; ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളെല്ലാം അടച്ചിട്ട് മുംബൈ - ബാന്ദ്രയിലെ ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് മൗണ്ട്
ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഈസ്റ്റർ ദിനത്തിൽ ശൂന്യമായ പള്ളികൾക്ക് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചു
മുബൈ: കൊവിഡ് 19 വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഈസ്റ്റർ ദിനത്തില്‍ മുംബൈയിലെ ദേവാലയങ്ങളെല്ലാം അടച്ച നിലയിലായിരുന്നു. മുംബൈയിലെ മഹിംമിലെ സെന്‍റ് മൈക്കിൾസ് ദേവാലയത്തിന്‍റെ വാതിലും അടഞ്ഞ നിലയിലായിരുന്നു. ബാന്ദ്രയിലെ ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് മൗണ്ടും വൈറസിന്‍റെ വ്യാപപനം കാരണം ഈസ്റ്റർ ആഘോഷങ്ങള്‍ ഒഴിവാക്കി. ഈസ്റ്റർ ദിനത്തിൽ അർദ്ധരാത്രിയിൽ ആളുകൾ ദേവാലയങ്ങളിൽ ഒത്തുകൂടി ഭക്തിനിർഭരമായി പ്രാർത്ഥനകൾ നടത്തുകയും പുഷ്പങ്ങളാൽ ദേവലയം അലങ്കരിക്കുകയും ചെയ്യും. എന്നാൽ കൊവിഡ് 19 എന്ന മഹാമാരി ലോകത്താകമാനം വ്യാപിക്കുന്ന സഹചര്യത്തിൽ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. ദുഖവെള്ളി ദിനത്തിൽ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്‍റെ ഉയർത്തെഴുനേൽപ്പാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.