കേരളം

kerala

ETV Bharat / bharat

അഗ്നി സുരക്ഷയില്ലാത്ത മഹാരാഷ്ട്രയിലെ മൂന്ന് ആശുപത്രികൾ സീല്‍ ചെയ്തു

താനെ മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള മൂന്ന് സ്വകാര്യ ആശുപത്രികൾ അഗ്നിശമന സേനയുടെ സുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിച്ചതിന് സീല്‍ ചെയ്തു. മഹാരാഷ്ട്രയിലെ കൽവ പ്രദേശത്തെ മൂന്ന് സ്വകാര്യ ആശുപത്രികളാണ് സീല്‍ ചെയ്തത്.

By

Published : Aug 27, 2020, 1:24 PM IST

Maharashtra  hospitals  NOC  no-objection certificate  Kalwa  private hospitals  Fire  Brigade  Safety  seals
അഗ്നി സുരക്ഷയില്ലാത്ത മഹാരാഷ്ട്രയിലെ മൂന്ന് ആശുപത്രികൾ സീല്‍ ചെയ്തു

താനെ: താനെ മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള മൂന്ന് സ്വകാര്യ ആശുപത്രികൾ അഗ്നിശമന സേനയുടെ സുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിച്ചതിന് സീല്‍ ചെയ്തു. മഹാരാഷ്ട്രയിലെ കൽവ പ്രദേശത്തെ മൂന്ന് സ്വകാര്യ ആശുപത്രികളാണ് സീല്‍ ചെയ്തത്. അഗ്നിശമന വകുപ്പിന്‍റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിച്ചതിനും ബയോമെഡിക്കൽ മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഇല്ലാത്തതുമാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഭാസ്‌കർ നഗറിലെ സായ് സേവാ ഹെൽത്ത് സെന്‍റര്‍ ജനസേവ ഹോസ്പിറ്റല്‍ വാഗോബ നഗറിലെ ശ്രീ മതോശ്രീ ആരോഗ്യ കേന്ദ്രം എന്നിവ സീല്‍ ചെയ്യാനാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഗ്നിശമന വകുപ്പിന്‍റെ എൻ‌ഒ‌സി ഇല്ലാത്ത ആശുപത്രികൾ അടച്ചുപൂട്ടാനും ബയോമെഡിക്കൽ മാലിന്യ സംസ്കരണ സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കരുതെന്നും ബോംബെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details