മഹാരാഷ്ട്രയിൽ 6,603 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,23,724 ആയി ഉയർന്നു.
കൊവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,603 പുതിയ കൊവിഡ് കേസുകളും 198 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,23,724 ആയി ഉയർന്നു. 1,23,192 പേർ രോഗമുക്തരായി. 9,448 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 91,065 ആണ്.