മുംബൈ: മഹാരാഷ്ട്രയിൽ 144 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 24,023 ആയി ഉയർന്നു. അതേസമയം മഹാരാഷ്ട്ര പൊലീസിൽ 21,030 പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 2,743 പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിൽ കഴിയുന്നുണ്ട്. കൂടാതെ ഇതുവരെ 250 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 144 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് - corona
ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 24,023 ആയി ഉയർന്നു
മഹാരാഷ്ട്രയിൽ 144 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്
കൊവിഡ് 19മായി ബന്ധപ്പെട്ട നിയന്ത്രണ നടപടികൾക്കിടെ 369 പൊലീസുകാർ ആക്രമിക്കപ്പെട്ടു. കൂടാതെ സംസ്ഥാനത്ത് 915 പേർ ക്വാറന്‍റൈൻ മാനദണ്ഡം ലംഘിച്ചതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 39,039 പേർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. 96,541 വാഹനങ്ങളും പിടിച്ചെടുത്തു.