മഹാരാഷ്‌ട്രയില്‍ പൊലീസില്‍ സേനയില്‍ മാത്രം 1388 കൊവിഡ് കേസുകള്‍ - maharashtra
37,136 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മുംബൈ:മഹാരാഷ്‌ട്രയില്‍ കൊവിഡ് വ്യാപിക്കവെ പൊലീസ് സേനയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 1388 കൊവിഡ് കേസുകള്‍. ഇതില്‍ 948 പേര്‍ ചികില്‍സയിലാണ്. 428 പേര്‍ രോഗവിമുക്തി നേടി. കൊവിഡ് മൂലം 12 പൊലീസുകാര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടതെന്ന് മഹാരാഷ്‌ട്ര പൊലീസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പിടിമുറക്കിയ സംസ്ഥാനമാണ് മഹാരാഷ്‌ട്ര. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം 37,136 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതില്‍ 1325 പേര്‍ ഇതുവരെ മരിച്ചു.