നാഗ്പൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മാർച്ച് 25ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
നിതിൻ ഗഡ്കരി മാർച്ച് 25ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും - പത്രിക
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ബീഡ് എം.പി പ്രീതം മുണ്ടെയും തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ബീഡ് എം.പി പ്രീതം മുണ്ടെയും 25ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബിജെപി പുറത്തു വിട്ട ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഗഡ്കരിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന നാനാ പടോലെയാണ് ഗഡ്കരിയുടെ എതിരാളി.
മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞടുപ്പിനെ ഒന്നിച്ചു നേരിടാൻ ബിജെപിയും ശിവസേനയും തീരുമാനിച്ചിരുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 25 സീറ്റിൽ ബിജെപിയും 23 സീറ്റിൽ ശിവസേനയും മത്സരിക്കാനാണ് ധാരണ. ഏപ്രിൽ 11, 18, 23, 29 തീയതികളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.