മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അടുത്തവര്‍ഷം ജനുവരി 31 വരെ നീട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി.
മഹാരാഷ്ട്രയില്‍ ഭാഗിക ലോക്ക് ഡൗണ്‍ ജനുവരി 31 വരെ നീട്ടി - കൊവിഡ് വാര്‍ത്തകള്‍
ആരാധനാലയങ്ങള്‍ തുറക്കുന്നതിനും, ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ പുനരാംരഭിക്കുന്നതിനും നല്‍കിയ അനുമതി തുടരും.
മഹാരാഷ്ട്രയില്‍ ഭാഗിക ലോക്ക് ഡൗണ്‍ ജനുവരി 31 വരെ നീട്ടി
അതേസമയം നിലവില്‍ അനുമതി നല്‍കിയിരിക്കുന്ന സേവങ്ങള്‍ക്ക് വരും ദിവസങ്ങളിലും അനുമതിയുണ്ടാകും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നതിനും, ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ പുനരാംരഭിക്കുന്നതിനും കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതികളും തുടരും.