കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിലും കർണാടകയിലും കൂടുതൽ കൊവിഡ് 19 കേസുകൾ

ബീഹാറിലെ സ്ഥിതി തൃപ്തികരമാണെന്നും മുംബൈയിലും കർണാടകയിലും കേസുകളുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

Harsh Vardhan COVID-19 cases in Maharashtra COVID-19 outbreak COVID-19 lockdown coronavirus ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ മഹാരാഷ്ട്ര കർണാടക കൊവിഡ് 19 വീഡിയോ കോൺഫറൻസ്
മഹാരാഷ്ട്രയിലും കർണാടകയിലും കൂടുതൽ കൊവിഡ് 19 കേസുകൾ

By

Published : Apr 15, 2020, 11:52 PM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലും കർണാടകയിലുമാണ് കൊവിഡ് 19 കേസുകൾ കൂടുതലെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ബീഹാറിലെ സ്ഥിതി തൃപ്തികരമാണെന്നും മുംബൈയിലും കർണാടകയിലും കേസുകളുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും വീഡിയോ കോൺഫറൻസ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ ആകെ കേസുകളുടെ എണ്ണം 2,687. ഇതിൽ 259 പേർക്ക് രോഗം ഭേദമായി. 178 പേർ മരിച്ചു. കർണാടകയിൽ 277 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 75 പേർക്ക് രോഗം ഭേദമായി. 11 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 11,933 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 10197 കേസുകൾ നിലവിലുള്ളതും 1344 പേർക്ക് രോഗം ഭേദമായതുമാണ്. 392പേർ മരിച്ചു.

ABOUT THE AUTHOR

...view details