മുംബൈ:മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. രാജ്‌ഭവനിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗവർണർ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആഴ്‌ച രാജ്‌ഭവനിലെ രണ്ട് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് നൂറോളം ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതില്‍ 16 പേരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രാജ്ഭവനിലെ മുതിർന്ന സ്റ്റാഫ് അംഗങ്ങളുമുണ്ടെന്നാണ് വിവരം. അണുബാധയുടെ ഉറവിടം വ്യക്തമല്ലെന്നും രാജ്‌ഭവൻ സമുച്ചയത്തില്‍ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രാജ്‌ഭവന്‍ ജീവനക്കാര്‍ക്ക് കൊവിഡ്; മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ - ഭഗത് സിങ് കോശ്യരി
രാജ്ഭവനിലെ നൂറോളം ജീവനക്കാര്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു
ജീവനക്കാര്‍ക്ക് കൊവിഡ്; മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍
ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്‌ട്രയില്‍ 2,46,600 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ശനിയാഴ്ച 8,139 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് കേസുകളിലെ വര്‍ധന കണക്കിലെടുത്ത് പൂനെയില്‍ 10 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.