മുംബൈ:മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ ഓയിൽ ഫാക്ടറി യൂണിറ്റിൽ തീപിടിത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷൻ (എംഐഡിസി) പ്രദേശത്തെ സ്വകാര്യ യൂണിറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇൻവെർട്ടറുകളിലും ഓട്ടോമൊബൈലുകളിലും ഉപയോഗിക്കുന്ന എണ്ണയാണ് യൂണിറ്റിൽ നിർമിക്കുന്നത്.
മഹാരാഷ്ട്രയിൽ ഓയിൽ ഫാക്ടറി യൂണിറ്റിൽ തീപിടിത്തം - maharashtra
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
മഹാരാഷ്ട്രയിൽ ഓയിൽ ഫാക്ടറി യൂണിറ്റിൽ തീപിടിത്തം
അന്ധിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഒരു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണെന്ന് എംഐഡിസി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.