മുംബൈ: അധോലോക നേതാവ് ഛോട്ടാരാജന്‍റെ സഹോദരൻ ദീപക് നികല്‍ജെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ എൻഡിഎ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ ഫല്‍ത്താൻ നിയമസഭാ സീറ്റിലാണ് ദീപക് നികല്‍ജെ മത്സരിക്കുന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍പിഐ)യുടെ സ്ഥാനാര്‍ഥിയായാണ് ദീപക് നികല്‍ജെ ജനവിധി തേടുന്നത്. ആര്‍പിഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: ഛോട്ടാ രാജന്‍റെ സഹോദരൻ എൻഡിഎ സ്ഥാനാര്‍ഥി - മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്
റിപ്പബ്ലിക്കൻ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്‌ട്രയിലെ ഫല്‍ത്താൻ നിയമസഭാ സീറ്റിലേക്കാണ് ദീപക് നികല്‍ജെ മത്സരിക്കുന്നത്.
ദീപക് നികല്‍ജെ
മഹാരാഷ്‌ട്രയില്‍ ആറ് സീറ്റുകളിലാണ് ആര്‍പിഐ മത്സരിക്കുന്നത്. ദീപക് നിക്കാൽജെക്ക് പകരം പ്രാദേശിക നേതാവ് ദിഗമ്പർ അഗവാനെ മത്സരിപ്പിക്കണമെന്ന് മുതിർന്ന ആർപിഐ നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ അവിനാഷ് മഹാതേക്കർ ആവശ്യപ്പെട്ടിരുന്നു. ദീപക് നികല്‍ജെ മുംബൈ ചെമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ഇതിന് മുമ്പ് മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ ഇരുപത്തിയൊന്നിനാണ് മഹാരാഷ്‌ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.