മഹാരാഷ്ട്രയിലെ വോർലി പഴയ പാസ്‌പോർട്ട് ഓഫീസിൽ തീപിടിത്തം - Old passport office in Worli
വോർലിയിലെ ആനി ബെസന്‍റ് റോഡിലുള്ള മനീഷ് കൊമേഴ്‌സ്യൽ സെന്‍ററിലാണ് സ്‌ഫോടനം നടന്നത്.
മഹാരാഷ്ട്രയിലെ വോർലി പഴയ പാസ്‌പോർട്ട് ഓഫീസിൽ തീപിടിത്തം
മുംബൈ:വോർലി പഴയ പാസ്‌പോർട്ട് ഓഫീസിലെ എയർ കണ്ടീഷനിങ് ഡക്റ്റിൽ തീപിടിത്തം. തീപിടിത്തത്തിൽ ഓഫീസിലെ സിലിണ്ടർ പൊട്ടിത്തെറിച്ചു. വോർലിയിലെ ആനി ബെസന്‍റ് റോഡിലുള്ള മനീഷ് കൊമേഴ്‌സ്യൽ സെന്‍ററിലാണ് സ്‌ഫോടനം നടന്നത്. തീപിടിത്തത്തെത്തുടർന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. അപകടത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.