പൂനെ:നഗരസഭ ജോലിക്കാരായി ആൾമാറാട്ടം നടത്തി കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഖഡക്വാസ്ല ഡാമിന് സമീപത്തുള്ള ചെക് പോസിറ്റിലെ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ പൂനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ ലോഗോയുള്ള കാക്കി യൂണിഫോമും മറ്റൊരാൾ സിവിൽ ബോഡിയുടെ കൺസർവൻസി സ്റ്റാഫ് സാധാരണയായി ഉപയോഗിക്കുന്ന ഏപ്രനുമാണ് ധരിച്ചിരുന്നത്. പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
നഗരസഭ ജോലിക്കാര്‍ ചമഞ്ഞ് കഞ്ചാവ് വിൽപ്പന; രണ്ട് പേര്‍ പിടിയിൽ - രണ്ട് പേര്‍ പിടിയിൽ
പ്രതികളിൽ ഒരാൾ പൂനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ ലോഗോയുള്ള കാക്കി യൂണിഫോമും മറ്റൊരാൾ സിവിൽ ബോഡിയുടെ കൺസർവൻസി സ്റ്റാഫ് സാധാരണയായി ഉപയോഗിക്കുന്ന ഏപ്രനുമാണ് ധരിച്ചിരുന്നത്
കഞ്ചാവ് വിൽപ്പന
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൈയിൽ ഉണ്ടായിരുന്ന കഞ്ചാവ് ആവശ്യക്കാരന് എത്തിച്ച് കൊടുക്കാനാണ് പോയതെന്നും എന്നാൽ അവിടെ ആരെയും കണ്ടെത്താനായില്ലെന്നും പ്രതികൾ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ ഇവര്‍ നഗരസഭ ജോലിക്കാരുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് സ്ഥിരമായി തട്ടിപ്പ് നടത്താറുണ്ടെന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.