കേരളം

kerala

ETV Bharat / bharat

യുവതിയും സഹോദരനും വീട്ടില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് സംശയം - Teen brother-sister

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഔറംഗാബാദില്‍ യുവതിയേയും സഹോദരനേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  Teen brother-sister found murdered Aurangabad  Aurangabad  Teen brother-sister  ഔറംഗാബാദ്‌
ഔറംഗാബാദില്‍ യുവതിയേയും സഹോദരനേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Jun 10, 2020, 6:19 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വീട്ടില്‍ യുവതിയേയും സഹോദരനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്‌ചയാണ് സംഭവം. വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷണം പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പതിനെട്ട് വയസുകാരിയായ കിരണ്‍ ഖാദഡെയും പതിനാറ്‌ വയസുകാരനായ സൗരഭുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടേയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരുടെ മൂത്ത സഹോദരിയും മാതാവും ജല്‍നയിലുള്ള പിതാവിനെ സന്ദര്‍ശിച്ച് തിരിച്ച് വരുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details