മുംബൈ:മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന നിരോധിത ഗുഡ്ക, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. 2.53 കോടി രൂപയുടെ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
മഹാരാഷ്ട്രയില്‍ 2.53 കോടിയുടെ നിരോധിത പുകയില പിടിച്ചെടുത്തു - നാഗേന്ദ്ര കുമാർ യാദവ് (27), വിലാസ് മണ്ഡവ്കർ (28)
താനെ ജില്ലയിലെ ദപോഡയിലെ ഗോഡൗണില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്
മഹാരാഷ്ട്രയില്‍ 2.53 കോടിയുടെ ഗുട്‌കയും പുകയില ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു
ദപോഡയിലെ ഗോഡൗണില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ഗോഡൗണില്‍ നിന്ന് നാല് ടെമ്പോ ട്രാവലറിലായി ഉല്‍പന്നങ്ങള്‍ നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ബിവന്തി ടൗണ്‍ പൊലീസും എഫ്‌ഡിഎയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗേന്ദ്ര കുമാർ യാദവ് (27), വിലാസ് മണ്ഡവ്കർ (28) എന്നിവരാണ് അറസ്റ്റിലായത്. ആറ് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.