18.75 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി പിടികൂടി - ബംഗ്ലാദേശിൽ നിന്ന് കടത്തിയ പണം
ബംഗ്ലാദേശിൽ നിന്ന് കടത്തിയ പണമാണ് പിടികൂടിയത്.
18.75 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടി
മുംബൈ:ബംഗ്ലാദേശിൽ നിന്ന് കടത്തിയ 18.75 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടി. ലാലു ഖാൻ (38) എന്നയാളെയാണ് നാഗ്പൂർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടികൂടിയത്. ജനുവരി 13നാണ് 2000ത്തിന്‍റെ 386 നോട്ടുകളും 500ന്‍റെ 1191നോട്ടുകളും പിടിച്ചെടുത്തത്. ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.