മഹാരാഷ്ട്രയിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു - Gadchiroli
സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ഇദ്ദേഹം സ്വയം വെടിയുതിർത്തത്
മുംബൈ: മഹാരാഷ്ട്രയിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഉത്തരാഖണ്ഡ് നിവാസിയായ ദീപക് കുമാറാണ് മരിച്ചത്. ഗഡ്ചിരോലിയിൽ നിന്നും 170 കിലോമീറ്റർ അകലെനിന്നാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. സേനയുടെ ബറ്റാലിയൻ നമ്പർ 37 ലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സംഭവസ്ഥലത്തുനിന്നും ഇദ്ദേഹത്തിന്‍റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബപ്രപശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.