കേരളം

kerala

ETV Bharat / bharat

അതിഥി തൊഴിലാളികളുടെ മടക്ക യാത്ര; 54.75 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ - maharasthra

അതിഥി തൊഴിലാളികളുടെ മടക്ക യാത്രക്കുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നേരത്തേ വ്യക്തമാക്കിയിരുന്നു

അഥിതി തൊഴിലാളികൾ  മടക്ക യാത്ര  മഹാരാഷ്ട്ര സർക്കാർ  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  maharasthra  migrant workers' travel
അഥിതി തൊഴിലാളികളുടെ മടക്ക യാത്ര; 54.75 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ

By

Published : May 13, 2020, 5:17 PM IST

മുംബൈ: അതിഥി തൊഴിലാളികളുടെ മടക്കയാത്രക്കായി ഫണ്ട് അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 54.75 കോടി രൂപയാണ് പ്രത്യേക ട്രെയിനുകൾക്കായി അനുവദിച്ചിട്ടുള്ളത്. അതിഥി തൊഴിലാളികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഈ തുക ജില്ലാ കലക്ടർമാർക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

തൊഴിലാളികൾക്ക് മടങ്ങുന്നതിനുള്ള യാത്രാ ചെലവും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന സ്വദേശികളെ തിരികെ എത്തിക്കുന്നതിനുള്ള ചെവലും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details