മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ പശുവിനെ കശാപ്പ് ചെയ്ത മൂന്ന് പേരെ പാെലീസ് അറസ്റ്റ് ചെയ്തു. നദീം, ഷക്കീൽ, അസം എന്നിവരാണ് പൊലീസ് പിടിയിലായത്. ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന ദേശസുരക്ഷാ നിയമപ്രകാരമുള്ള കേസാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
മധ്യപ്രദേശില്‍ ഗോ വധം നടത്തിയവർക്കെതിരെ കേസ്
ദേശരക്ഷാ നിയമം ചുമത്തിയാണ് പശുവിനെ കൊന്ന മൂന്ന് പേർക്കെതിരെ കേസെടുത്തത്.
പരമ്പരാഗതമായി കശാപ്പുകാരാണ് സഹോദരൻമാരായ നദീമും ഷക്കീലും. വർഗീയ സംഘർഷസാധ്യത ഏറെയുള്ള സ്ഥലമാണ് ഖാണ്ഡ്വ. പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഉത്തർപ്രദേശിൽ ഗോവധം ആരോപിക്കപ്പെട്ട പല കേസുകളിലും എൻഎസ്എ ചുമത്താറുണ്ടായിരുന്നു. എന്നാൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എൻഎസ്എ ചുമത്തി കേസെടുക്കുന്നത്. നദീമിനെ ഇതിന് മുമ്പും പശുവിനെ കശാപ്പ് ചെയ്തതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017-ൽ അറസ്റ്റിലായ നദീം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.