കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മദ്രസ അധ്യാപകനെതിരെ കേസ് - madrasa teacher booked

ഐപിസി 354(ബി), പോക്‌സോ ആക്‌ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം  ഉത്തർപ്രദേശിലെ ശിവ്രതംഗഞ്ച്  മദ്രസ അധ്യാപകനെതിരെ കേസ്  madrasa teacher booked for trying to rape minor girl  madrasa teacher booked  trying to rape minor girl
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മദ്രസ അധ്യാപകനെതിരെ കേസ്

By

Published : Dec 17, 2020, 5:24 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ശിവ്രതംഗഞ്ചിൽ പതിനഞ്ചു വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കലീം എന്നയാൾക്കെതിരെ കേസെടുത്തത്.

നവംബർ 26 നായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ മാർക്കറ്റിൽ പോയ സമയത്ത് വീട്ടിലെത്തിയ കലീം പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു എന്നും ഈ വിവരം പൊലീസിലറിയിക്കരുതെന്ന് കലീം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. ഐപിസി 354(ബി), പോക്‌സോ ആക്‌ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details