ചെന്നൈ:തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തിന്‍റെ നിയമപരമായ അവകാശികൾ മരുമക്കളെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരുമക്കളായ ജെ. ദീപക്കിനും ജെ. ദീപയ്ക്കുമാണ് എല്ലാ സ്വത്തുക്കളുടെയും അവകാശമെന്ന് ഹൈക്കോടിതി നിരീക്ഷിച്ചു.
ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികൾ മരുമക്കളെന്ന് മദ്രാസ് ഹൈക്കോടതി - tamilnadu CM jayalaitha legal heirs
ജയലളിതയുടെ മരുമക്കളായ ജെ. ദീപക്കിനും ജെ. ദീപയ്ക്കുമാണ് എല്ലാ സ്വത്തുക്കളുടെയും അവകാശമെന്ന് ഹൈക്കോടിതി വിധി പ്രഖ്യാപിച്ചു
അതേ സമയം, ജയലളിതയുടെ വസതിയുടെ ഒരു ഭാഗം ആവശ്യമെങ്കില്‍ സ്മാരകമായി മാറ്റാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ, വേദ നിലയം എന്ന വസതിയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസായി മാറ്റാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എന്‍. കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ സ്വത്ത് അവകാശത്തെ സംബന്ധിച്ചുള്ള ഹർജിയിൽ വിധി പറഞ്ഞത്. കോടതി മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങൾക്ക് മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് എട്ട് ആഴ്‌ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാര്‍ വേദ നിലയത്തിന്‍റെ താൽകാലിക കൈവശ അവകാശത്തിനായി ഒരു ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ വസതിയായ കെട്ടിടം പുരട്ച്ചി തലൈവി ഡോ. ജെ. ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ആക്കി മാറ്റാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന് തിരിച്ചടിയായാണ് കോടതി വിധി വന്നിരിക്കുന്നത്. മാത്രമല്ല, സർക്കാരിന്‍റെ ഓർഡിനൻസിനെതിരെ ജയലളിതയുടെ സ്വത്തിന്‍റെ അവകാശികൾ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ദീപകും ദീപയും ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. കോടതി ഉത്തരവ് തങ്ങൾക്ക് അനുകൂലമായതിൽ അതിയായ സന്തോഷമുണ്ടെന്നും വിജയത്തിന് പിന്നിൽ തന്‍റെ സഹോദരനാണ് ഏറിയ പങ്കെന്നും ജയലളിതയുടെ സഹോദരപുത്രി ദീപ പ്രതികരിച്ചു.