ഭോപ്പാൽ: വന്ധ്യംകരണത്തിനായി ആരോഗ്യ പ്രവർത്തകർ ഒരു പുരുഷനെ എങ്കിലും എത്തിക്കണമെന്ന വിവാദ സർക്കുലർ പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിച്ചതായി ആരോഗ്യ മന്ത്രി തുളസി സിലാവത്ത് അറിയിച്ചു.
വന്ധ്യംകരണവുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ
പുരുഷ ആരോഗ്യ പ്രവർത്തകർ വന്ധ്യകരണത്തിന് പുരുഷന്മാരെ ഹാജരാക്കണം എന്നും അല്ലാത്ത പക്ഷം ശമ്പളം തടഞ്ഞുവെക്കുമെന്നുമായിരുന്നു വിവാദ സർക്കുലർ.
വന്ധ്യംകരണവുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ
മാർച്ച് അവസാനത്തോടെ പുരുഷ ആരോഗ്യ പ്രവർത്തകർ വന്ധ്യംകരണത്തിന് പുരുഷന്മാരെ ഹാജരാക്കണം എന്നും അല്ലാത്ത പക്ഷം ശമ്പളം തടഞ്ഞുവെക്കുമെന്നുമായിരുന്നു സർക്കുലർ. നിർദേശം പാലിക്കാത്തവരുടെ പേര് നിർബന്ധിത വിരമിക്കലിന് നിർദേശിക്കാനും എൻഎച്ച്എം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു.
കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഇത്തരത്തിൽ ഉത്തരവ് പുറത്തിറക്കിയത്. ഫെബ്രുവരിയിൽ ഇറക്കിയ സർക്കുലർ അടിയന്തരാവസ്ഥയെ ഓർപ്പിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം.