ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി.
മധ്യപ്രദേശിൽ കോൺഗ്രസിന് അട്ടിമറി ഭയം: നിയമസഭ സമ്മേളനം വിളിക്കാൻ കത്ത് നല്‍കി ബിജെപി - congress
മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയനീക്കങ്ങളുമായി ബിജെപി രംഗത്തെത്തിയത്. മധ്യപ്രദേശിലെ 29 സീറ്റില്‍ 24 എണ്ണവും ബിജെപി നേടുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശിൽ ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ എസ്‍പിയുടെയും ബിഎസ്‍പിയുടെയും പിന്തുണയോടെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. ആകെ 231 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്.