കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19 സ്ഥിരീകരിച്ചു

പുതിയ അഞ്ച് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

Madhya Prades  Five more test positive  അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു  കൊവിഡ് 19 സ്ഥിരീകരിച്ചു  ഭോപ്പാൽ
അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Mar 26, 2020, 10:17 AM IST

ഭോപ്പാൽ:മധ്യപ്രദേശിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 20 ആയി. ഇൻഡോറിലെ ആശുപത്രികളില്‍ നിരീക്ഷണത്തിൽ കഴിഞ്ഞ അഞ്ച് രോഗികൾക്ക് കൂടി വൈറസ് ബാധ പോസിറ്റീവാണന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇൻ‌ഡോറിൽ ബുധനാഴ്ച മരിച്ച ഉജ്ജൈൻ സ്വദേശിയായ സ്ത്രീക്ക് ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയ അഞ്ച് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ, ശിവപുരി, ഉജ്ജൈൻ, ഛത്തർപൂർ എന്നി സംസ്ഥാനങ്ങളിലാണ് 144 ഏർപ്പെടുത്തിയത്. അതേസമയം, ഛത്തർപൂരിൽ ഇതുവരെ പോസിറ്റീവ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ രോഗം സ്ഥിരീകരിച്ച ഗ്വാളിയർ സ്വദേശി ഛത്തർപൂരിലെ ഖജുരാഹോയിലൂടെ കടന്നുപോയതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇവിടെ നിരോധനാജ്ഞയെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details