പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ - പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി മധ്യപ്രദേശ്
കേരളം, പഞ്ചാബ്, ചത്തീസ്‌ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും നേരത്തെ സിഎഎക്കെതിരെ പ്രമേയം പാസാക്കിയിരുന്നു
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി കമല്‍നാഥാണ് പ്രമേയം പാസാക്കിയത്. നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങള്‍ക്ക് സമത്വവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ 14നെ തകര്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി അധ്യക്ഷനായ സ്റ്റേറ്റ് ക്യാബിനറ്റ് പ്രമേയം പാസാക്കുന്നതെന്ന് സംസ്ഥാന നിയമ മന്ത്രി പി.സി ശര്‍മ പറഞ്ഞു. ചത്തീസ്‌ഗഢ്, രാജസ്ഥാന്‍, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.