കേരളം

kerala

ETV Bharat / bharat

അനധികൃത നിര്‍മാണങ്ങളെ സര്‍ക്കാരുകള്‍ നിയമപരമാക്കുന്നു: ഗാഡ്‌ഗില്‍

കേരളത്തില്‍ പ്രളയത്തിന് കാരണമായതെന്ന് കണ്ടെത്തിയ കേന്ദ്ര ജലകമ്മീഷന്‍ സത്യത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്

ഗാഡ്‌ഗില്‍

By

Published : Aug 15, 2019, 4:06 AM IST

Updated : Aug 15, 2019, 4:46 AM IST

മുംബൈ: ഡാമുകള്‍ തുറന്നു വിട്ടതല്ല കേരളത്തില്‍ പ്രളയത്തിന് കാരണമായതെന്ന് കണ്ടെത്തിയ കേന്ദ്ര ജലകമ്മീഷന്‍ സത്യത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഗാഡ്‌ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്‌ഗില്‍. നിരവധി ശാസ്ത്രീയമായ തെളിവുകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് ഉണ്ടായത്. ഇതോടൊപ്പം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി നിയമപരമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കണമെന്ന് മാധവ് ഗാഡ്‌ഗില്‍

നിലവിലെ സാഹചര്യത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഇത്തരം വിഷയങ്ങളില്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ളവ കൂടുതല്‍ പങ്കാളികളാക്കേണ്ടത് അനിവാര്യമാണ്. അധികാര വികേന്ദ്രീകരണത്തില്‍ ഊന്നി പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. നദികളിലെ ജലനിരപ്പ്, ഡാമുകളുടെ സ്ഥിതി തുടങ്ങിയ വിവരങ്ങളെല്ലാം ജനങ്ങള്‍ക്ക് എത്രയും വേഗം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Aug 15, 2019, 4:46 AM IST

ABOUT THE AUTHOR

...view details