പൗരത്വ നിയമ ഭേദഗതി: നിരോധനാജ്ഞ മറികടന്ന് പ്രതിഷേധം
കുട്ടികളുടേയും സ്ത്രീകളുടേയും നേതൃത്വത്തിലാണ് ലഖ്‌നൗവിലെ ഘണ്ടഘറില്‍ പ്രതിഷേധം നടക്കുന്നത്.
ലഖ്‌നൗ: കൊടുംതണുപ്പിനെ അവഗണിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുകയാണ് ഉത്തര്‍പ്രദേശിലെ ഘണ്ടഘര്‍ പ്രദേശവാസികൾ. സ്ത്രീകളും കുട്ടികളുമാണ് പ്രതിഷേധക്കാര്‍ എന്നതാണ് ഇവിടുത്തെ പ്രത്യേകത. പ്രദേശത്തെ നിരോധനാജ്ഞ അവഗണിച്ചാണ് ഒരു മാസമായി ഇവിടെ സമാധാനപരമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഘണ്ടഘറിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ സമരം ചെയ്യുമെന്ന് അറിയിച്ചു. ഒരു മാസത്തിലേറെയായി സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടക്കുന്ന ഡല്‍ഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധക്കാരെ നേരില്‍ കാണാൻ ശ്രമിക്കാത്ത പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.