Delhi
ന്യൂഡൽഹി:തുടർച്ചയായി ചെറുതും വലുതുമായ ഭൂചലനങ്ങൾ ഉണ്ടാകുന്ന രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡൽഹി -ഗുരുഗ്രാം അതിർത്തിയാണ് പ്രഭവകേന്ദ്രം. ഉച്ചക്ക് ഒരു മണിയോടെ 18 കിലോമീറ്റർ താഴ്ചയിലാണ്
ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻസിആർ) അധികൃതർ അറിയിച്ചു. ഏപ്രിൽ മുതൽ താഴ്ന്നതും ഇടത്തരവുമായ 14 ലധികം ഭൂകമ്പങ്ങൾ ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.