ന്യൂഡല്‍ഹി:ഈ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന് സ്വന്തം തട്ടകം നഷ്ടമായി എന്നും എട്ട് മാസത്തിനുള്ളിൽ കെജ്രിവാളിന് സ്വന്തം പാർട്ടി തന്നെ നഷ്ടമാകുമെന്നും ഗൗതം ഗംഭീർ. ആം ആദ്മി പാർട്ടി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും ഗൗതം ഗംഭീർ പ്രതികരിച്ചു. "ഞങ്ങളുടെ പ്രചാരണത്തിൽ ഒരു വ്യക്തിയെക്കുറിച്ചോ തെറ്റായ വാഗ്ദാനങ്ങളോ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനെ ശരിയായ രീതിയിലാണ് നേരിട്ടത്. രാത്രിയും പകലും കഷ്ടപ്പെട്ടതിന്‍റെ ഫലമാണ് ഈ വിജയം. ശുദ്ധജലം, വിദ്യാഭ്യാസം, വനിത സുരക്ഷ എന്നീ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കും എന്നും ഗംഭീർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്.
ഡൽഹിയിൽ എട്ട് മാസത്തിനുള്ളിൽ താമര വിരിയും: ഗൗതം ഗംഭീർ
തെരഞ്ഞെടുപ്പിൽ ഗംഭീര വിജയമാണ് ക്രിക്കറ്റ് താരമായ ഗൗതം ഗംഭീർ സ്വന്തമാക്കിയത്
ഡൽഹിയിൽ എട്ട് മാസത്തിനുള്ളിൽ താമര വിരിയും: ഗൗതം ഗംഭീർ
ഡൽഹി ആം ആദ്മി പാർട്ടി സ്ഥാനാർഥിയുമായിരുന്ന അതിഷി മര്‍ലേന തന്നെ അപകീര്‍ത്തിപ്പെടുത്താല്‍ ഗംഭീർ ശ്രമിച്ചതായി പരാതി ഉന്നയിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുളള ആരോപണം തെളിഞ്ഞാൽ രാഷ്ടീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഗംഭീർ പ്രതികരിച്ചത്. ഇതുകൂടാതെ ഗംഭീറിന്‍റെ കൈവശം രണ്ട് തിരിച്ചറിയിൽ രേഖ ഉളളതായും അതിഷി ആരോപിച്ചിരുന്നു.