ശ്രീരാമന്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പൂര്‍വ്വികനാണെന്ന വിവാദ പരാമര്‍ശവുമായി യോഗാ ആചാര്യന്‍ ബാബാ രാംദേവ്. ഗുജറാത്തില്‍ യോഗാ പരിപാടിയോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം നിര്‍മ്മിക്കണം. അയോധ്യയില്‍ അല്ലെങ്കില്‍ മക്കാ- മദീനയിലോ വത്തിക്കാനിലോ നിര്‍മ്മിക്കണം. അയോധ്യ രാമന്‍റെ ജന്മഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രാമന്‍ ഹിന്ദുകളുടെ മാത്രം വംശമല്ല മുസ്ലീങ്ങളുടെയും കൂടിയാണ്. അത് ഒരു രാഷ്ട്രീയ വിഷയമോ വോട്ട് ബാങ്കോ അല്ല.
ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിംങ്ങളുടെയും വംശമായിരുന്നു: ബാബാ രാംദേവ് - അയോധ്യ കേസ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ രാജ്യം മുഴുവന്‍ പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ ഇവിടുത്തെ നിയമവ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബാബാ രാംദേവ്.
ബാബാ രാംദേവ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ രാജ്യം മുഴുവനായി പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ ഇവിടെത്തെ നിയമ വ്യവസ്ഥക്ക് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് രാംദേവ് പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. തര്‍ക്ക ഭൂമിക്ക് സമീപമുളള 67 ഏക്കര്‍ രാമ ജന്മഭൂമി നയാസിന് ക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.