കേരളം

kerala

ETV Bharat / bharat

ജോലിയിലെ സ്ഥാനക്കയറ്റ സംവരണം; ലോക്‌സഭയില്‍ കോണ്‍ഗ്രസിന്‍റെ നോട്ടീസ് - കോണ്‍ഗ്രസ്

സർക്കാർ ജോലികൾക്കുള്ള സ്ഥാനക്കയറ്റം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

Lok Sabha  SC's reservation ruling  Congress  adjournment motion notice  ജോലിയിലെ സംവരണം  ജോലിയിലെ സ്ഥാനക്കയറ്റ സംവരണം  ലോക്‌സഭ  കോണ്‍ഗ്രസ്  നീട്ടിവെക്കല്‍ നോട്ടീസ്
ജോലിയിലെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം; നീട്ടിവെക്കാന്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്‍റെ നോട്ടീസ്

By

Published : Feb 10, 2020, 12:05 PM IST

ന്യൂഡൽഹി:തൊഴിൽ പ്രമോഷനുകളിലെ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി ലോക്‌സഭയില്‍ പരിഗണിക്കുന്നത് നീട്ടിവെക്കാന്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കി.

സർക്കാർ സേവനങ്ങളിലെ പട്ടികജാതി-പട്ടികവർഗ സംവരണത്തിൽ വെള്ളം ചേർക്കേണ്ടതില്ല. കാരണം ഇത് നമ്മുടെ പിന്നാക്ക സമുദായങ്ങൾക്ക് കനത്ത പ്രഹരമായിരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സർക്കാർ ജോലികൾക്കുള്ള സ്ഥാനക്കയറ്റം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

എസ്‌സി എസ്ടി വിഭാഗത്തിലെ അംഗങ്ങള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് കോൺഗ്രസ് വക്താവ് ഉദിത് രാജ് ആണ് നോട്ടീസ് നല്‍കിയത്.

സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമാക്കരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്യാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ജോലികളിലും സ്ഥാനക്കയറ്റങ്ങളിലും എസ് സി, എസ് ടി വിഭാഗക്കാര്‍ക്കുള്ള സംവരണം സംബന്ധിച്ച നിലപാട് ബിജെപി വ്യക്തമാക്കണമെന്നും ഉദിത് രാജ് പറഞ്ഞു.

ABOUT THE AUTHOR

...view details