കേരളം

kerala

ETV Bharat / bharat

വെല്ലൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ - കതിർ ആനന്ദ്

ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്‍റെ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പണം കണ്ടെത്തിയതിനെ തുടർന്നാണ് വോട്ടെടുപ്പ് റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍

By

Published : Apr 16, 2019, 6:01 AM IST

ന്യൂഡൽഹി : തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ഡിഎംകെ സ്ഥാനാർഥിയുടെ ഓഫിസിൽ നിന്നു കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ‌ അറിയിച്ചു. ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്‍റെ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പണം കണ്ടെത്തിയത്. സംഭവത്തിൽ കതിർനെതിരെയും ശ്രീനിവാസൻ, ദാമോദരൻ എന്നീ രണ്ടു പാർട്ടി ഭാരവാഹികൾക്കെതിരെയും ജില്ലാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴ വാങ്ങിയതിനാണ് ശ്രീനിവാസനും ദാമോദരനുമെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുതിർന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്. മാര്‍ച്ച് 30–ന് ദുരൈ മുരുകന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്‍റെ സഹായിയുടെ സിമന്‍റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തെരഞ്ഞെടുപ്പിൽ നേരിടാൻ ധൈര്യമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയാണെന്നാണ് ദുരൈ മുരുകൻ പ്രതികരിച്ചത്.

ABOUT THE AUTHOR

...view details