കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് എ മഞ്ചു ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെ മഞ്ജു പാർട്ടിയുടെ അടിയന്തരയോഗം വിളിച്ചു ചേർത്തു. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എംഎൽഎയായ മഞ്ജു ബിജെപി ടിക്കറ്റിൽ ഹസനിൽ നിന്ന് മത്സരിക്കുമെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതാവ് എ മഞ്ജു ബിജെപിയിലേക്കെന്ന് സൂചന
ഹസൻ ലോക്സഭാ സീറ്റിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ മത്സരിക്കുമെന്ന ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മഞ്ജുവിന്‍റെ ചുവടുമാറ്റം. ബിജെപി ടിക്കറ്റിൽ മഞ്ജു ഹസനിൽ നിന്ന് തന്നെ മത്സരിക്കുമെന്നാണ് വിവരം.
ഹസൻ ലോക്സഭാ സീറ്റിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ മത്സരിക്കുമെന്ന ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മഞ്ജുവിന്‍റെ ചുവടുമാറ്റം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസൻ, മാണ്ഡ്യ, ബംഗളൂരു നോർത്ത്, തുമക്കൂരു, ഉഡുപ്പി-ചിക്കമംഗളൂർ, ശിവമോഗ, ഉത്തര കന്നഡ, വിജയപുര എന്നിങ്ങനെ എട്ട് മണ്ഡലങ്ങളിലാണ് ജെഡിഎസ് മത്സരിക്കുക.
28 ലോക്സഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 18 ന് ഒന്നാം ഘട്ടത്തിൽ 14 സീറ്റുകളിലേക്കും ഏപ്രിൽ 23 ന് ബാക്കിയുളള 14 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തും.