ജയ്പൂർ: കൊവിഡ് 19 മഹാമാരിക്കൊപ്പം രാജസ്ഥാനിൽ വെട്ടുക്കിളി ശല്യവും രൂക്ഷമാകുന്നു. ആയിരക്കണക്കിന് ഹെക്ടർ പ്രദേശത്തെ കാർഷിക വിളകളാണ് ഇവ ഇതിനോടകം നശിപ്പിച്ചത്. പാകിസ്ഥാൻ വഴിയെത്തിയ വെട്ടുക്കിളികൾ ഞായറാഴ്ച ബാർമർ ജില്ലയിലേയും ശിവ്കർ ഗ്രാമത്തിലേയും വിളകള്‍ നശിപ്പിച്ചു . അരമണിക്കൂറിനുള്ളിൽ ഇവ വിളകളെല്ലാം നശിപ്പിച്ചതായി കർഷകർ പറയുന്നു.
കൊവിഡിനൊപ്പം രാജസ്ഥാനിൽ വെട്ടുക്കിളി ശല്യവും - രാജസ്ഥാൻ
പാകിസ്ഥാൻ വഴിയാണ് വെട്ടുക്കിളികൾ രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്
കൊവിഡിനൊപ്പം രാജസ്ഥാനിൽ വെട്ടുക്കിളി ശല്യവും
കഴിഞ്ഞ പത്ത് ദിവസമായി കൂട്ടമായി പറന്നെത്തുന്ന വെട്ടുക്കിളികൾ നിരവധി ജില്ലകളിൽ നാശം വിതച്ചിട്ടുണ്ട്. അവ കൂടുതൽ ഉള്ളിലേക്ക് വ്യാപിക്കുകയാണെന്നതാണ് പ്രധാന പ്രശ്നം. വെട്ടുക്കിളികളുടെ ആക്രമണം പതിവാണെന്നും ഇത് നിയന്ത്രിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബാർമർ സില കലക്ടർ വിസ്രാം മിന പറഞ്ഞു. 6,745 ഹെക്ടർ കൃഷി സ്ഥലത്തെ വെട്ടുക്കിളി ആക്രമണം തടഞ്ഞതായും അദ്ദേഹം അറിയിച്ചു.