ചന്ദ്രപൂർ: ലോക്ക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികളുടെ ദുരിതങ്ങൾക്ക് അറുതിയില്ല. തൊഴില്‍ ഇല്ലാത്തതിന് പുറമെ സാമ്പത്തികമായ ചൂഷണത്തിനും ഇവർ ഇരയാവുന്നു. തെലങ്കാനയില്‍ നിന്നും സ്വദേശമായ മഹാരാഷ്‌ട്രയിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികളും ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരായി.
ലോക്ക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികൾ ദുരിതത്തില്‍
ലോക്ക്‌ഡൗണ്‍ കാലത്ത് തെലങ്കാനയില്‍ നിന്നും സ്വദേശമായ മഹാരാഷ്‌ട്രയിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ നിന്നും അധികൃതർ 1,000 രൂപ ഈടാക്കിയതായി പരാതി
മഹാരാഷ്‌ട്ര അതിർത്തിയിലെ ചാന്ദ്രപൂരില്‍ ഇറക്കിവിട്ട ഇവരില്‍ നിന്നും അധികൃതർ 1000 രൂപ ഫീസിനത്തില്‍ ഈടാക്കി. ഇവിടെ തീർന്നില്ല ഇവരുടെ ക്ലേശം. ചാന്ദ്രപൂരില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാന്‍ അധികൃതർ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഇതേ തുടർന്ന് സ്വദേശത്ത് എത്താന്‍ ഇവർ കൊടും ചൂടില്‍ 100 കണക്കിന് കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ചു. രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്‌ടമായിരിക്കുന്നത്. കൂടാതെ കയ്യിലുണ്ടായിരുന്ന പണവും തീർന്നു. ഇത് കാരണം പല നഗരങ്ങളില്‍ നിന്നും അതിഥി തൊഴിലാളികൾ കൂട്ട പാലായനം നടത്തുകയാണ്.