മരണം അഭിനയിച്ച് ആംബുലൻസിൽ യാത്ര; 14 ദിവസത്തെ ക്വാറന്‍റൈന് അയച്ച് പൊലീസ് - കൊവിഡ്
രാജ്യത്ത് ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് തിരിച്ചു വരാനായി മരണം അഭിനയിച്ചത്.
ശ്രീനഗർ : ലോക്‌ഡൗൺ സാഹചര്യം നിലനിൽക്കെ മരണം അഭിനയിച്ച് ആംബുലൻസിൽ യാത്ര ചെയ്‌തവർക്കെതിരെ നടപടിയുമായി പൊലീസ്. കശ്‌മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. പരിക്ക് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹക്കാം ദിൻ എന്നയാൾ ആശുപത്രി വിട്ടപ്പോൾ മൂന്ന് പേരെ കൂട്ടു പിടിച്ചു മരണം അഭിനയിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി തുടർന്ന് സ്വകാര്യ ആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു. എന്നാൽ വഴിയിലുണ്ടായ പൊലീസ് പരിശോധനയിൽ ഇവർ പിടിക്കപ്പെടുകയുമായായിരുന്നു. പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് 14 ദിവസത്തെ ക്വാറന്‍റൈന് അയച്ചു.