മധ്യപ്രദേശിൽ ലോക്ക് ഡൗൺ ജൂൺ 15 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ - ലോക്ക് ഡൗൺ
പത്ത് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭോപാൽ: കൊവിഡ് വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ ലോക്ക് ഡൗൺ ജൂൺ 15 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പത്ത് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ 13 ന് ശേഷം സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ജൂൺ 15 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ എടുക്കുകയുള്ളൂവെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. 145.92 കോടി രൂപ 66.27 ലക്ഷം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് സർക്കാർ കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു.