ബെംഗളുരു: ഉത്തർപ്രദേശിൽ നിന്ന് മൂന്ന് വർഷം മുമ്പ് മൈസൂരിലെത്തിയ വയോധികന് വീട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചു. മുന്ന് വർഷങ്ങൾക്ക് മുമ്പാണ് മകന്‍റെ വിവാഹത്തിന് പണം സമ്പാദിക്കാൻ ഇദ്ദേഹം വീട് വിട്ടിറങ്ങിയത്. ഹരിദ്വാറിലേക്ക് പോകാൻ ലക്ഷ്യം വച്ച അദ്ദേഹത്തിന് ട്രെയിൻ മാറി പോയി. കർണാടകയിലെ മൈസൂർ നഗരത്തിലെത്തി.
മൈസൂരില്‍ കുടുങ്ങിയ വയോധികന് വീട്ടിലേക്ക് മടങ്ങാൻ അവസരം - കർണാടക
മുന്ന് വർഷങ്ങൾക്ക് മുമ്പാണ് മകന്‍റെ വിവാഹത്തിനായി പണം സമ്പാദിക്കാൻ ഇദ്ദേഹം വീട് വിട്ടിറങ്ങിയത്. ഹരിദ്വാറിലെ പോകാൻ ലക്ഷ്യം വച്ച അദ്ദേഹത്തിന് ട്രെയിൻ മാറി പോയി. കർണാടകയിലെ മൈസൂർ നഗരത്തിലെത്തി.
മൈസൂരിലെത്തിയ അദ്ദേഹത്തിന് ഭാഷാ പ്രശ്നം നേരിട്ടതിനെ തുടർന്ന് ആഹാരം കഴിക്കാനായി മറ്റുള്ളവർക്ക് മുമ്പിൽ യാചിക്കാൻ തുടങ്ങി. ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ മാനസിക വിഭ്രാന്തിയിലായ അദ്ദേഹത്തെ എൻജിഒ പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹത്തിന്‍റെ അവസ്ഥ മനസിലാക്കിയ ഡോക്ടമാർ ഉത്തർപ്രദേശിലെ കുടുംബാംഗളുമായി ബന്ധപ്പെട്ടു. പിതാവ് മരിച്ചെന്ന് കരുതിയ മക്കൾ അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ തയ്യാറായി. ഇപ്പോൾ ഇദ്ദേഹം പുനരധിവാസ കേന്ദ്രത്തിലാണ്. ജൂൺ കഴിഞ്ഞ് മൈസൂർ മുനിസിപ്പൽ ഓഫീസർമാരുടെയും എൻജിഒ ടീമിന്‍റെയും സഹായത്തോടെ ഉത്തർപ്രദേശിലെ വീട്ടിലേക്ക് അയയ്ക്കും.