കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഏറ്റവും കഠിനമായ സമയത്ത് കൂടിയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ സഹോദരി, സഹോദരന്‍മാർ തോളോട് തോൾ ചേർന്ന് നില്‍ക്കണമെന്നും അവർ ആഹ്വാനം ചെയ്‌തു. മെയ് ദിന സന്ദേശം നല്‍കി കൊണ്ടുള്ള ട്വീറ്റിലൂടെയാണ് മമതയുടെ ആഹ്വാനം.
ലോക്ക് ഡൗണ്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചുവെന്ന് മമതാ ബാനര്‍ജി
ഇതര സംസ്ഥാനങ്ങളില്‍ ഉൾപ്പെടെ ലോക്ക് ഡൗണ്‍ കെടുതികൾ അനുഭവിക്കുന്ന ബംഗാളികളായ തൊഴിലാളികൾക്ക് 1000 രൂപ വീതം നല്‍കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി
മമത ബാനർജി
ഇതര സംസ്ഥാനങ്ങളില്‍ ഉൾപ്പെടെ ലോക്ക് ഡൗണിന്‍റെ കെടുതികൾ അനുഭവിക്കുന്ന ബംഗാളികളായ തൊഴിലാളികൾക്ക് 1000 രൂപ നല്‍കുമെന്നും അവർ പ്രഖ്യാപിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കും കെടുതികൾ അനുഭവിക്കുന്ന സ്വദേശത്തുള്ളവർക്കും രണ്ട് പദ്ധതികളിലൂടെയാണ് തുക മമതാ ബാനര്‍ജി വ്യക്തമാക്കി.
Last Updated : May 1, 2020, 7:28 PM IST