കേരളം

kerala

ലോക് ഡൗണ്‍ ദിനങ്ങള്‍ കുടുംബവുമൊത്ത് ആസ്വാദ്യകരമാക്കാം

By

Published : Mar 29, 2020, 8:35 AM IST

ഈ അപ്രതീക്ഷിത അവസരം നമുക്ക് ആരോഗ്യകരവും ആസ്വാദ്യകരവുമായി വിനയോഗിക്കാം. ഈ അനുഭവം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ എന്തുചെയ്യാനാകുമെന്ന് നോക്കാം.

Lockdown  comfortable with family  family  Lockdown days  ലോക് ഡൗണ്‍  ലോക് ഡൗണ്‍ ദിനങ്ങള്‍  കുടുംബം  അസ്വാദ്യകരമാക്കാം
ലോക് ഡൗണ്‍ ദിനങ്ങള്‍ കുടുംബവുമൊത്ത് അസ്വാദ്യകരമാക്കാം

കൊവിഡ്-19 പകരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജനത കർഫ്യൂ' കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപ്പിച്ചിരുന്നു. അന്ന് 14 മണിക്കൂറോളം പൊതുജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. ജനങ്ങളെ വീടുകളിൽ തന്നെ കഴിയണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും വ്യക്തമാക്കി. പക്ഷേ, കൊവിഡ്-19 ശക്തമായി പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളും, ആഴ്ചകളും ആളുകൾ വീട്ടിൽ തങ്ങാന്‍ പിന്നീട് പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപ്പിച്ചു. ഈ അപ്രതീക്ഷിത അവസരം നമുക്ക് ആരോഗ്യകരവും ആസ്വാദ്യകരവുമായി വിനയോഗിക്കാം. ഈ അനുഭവം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ എന്തുചെയ്യാനാകുമെന്ന് നോക്കാം.

അവബോധം വളർത്താം

കൊവിഡ്-19നെ കുറിച്ചും അതിന്‍റെ വ്യാപനത്തെക്കുറിച്ചും അറിയേണ്ട മുൻകരുതലുകളെക്കുറിച്ച് കുടുംബാംഗങ്ങളെ ബോധവൽക്കരിക്കാം.

നല്ല വ്യായാമം ചെയ്യാം

നിങ്ങൾ പതിവായി ചെലവഴിക്കുന്ന സമയത്തേക്കാൾ അൽപ്പം കൂടുതൽ വ്യായാമം ചെയ്യുക. യോഗ പരിശീലിക്കുന്നവർക്ക് ഏതെങ്കിലും പുതിയ ആസനങ്ങൾ പരിശീലിക്കാൻ കഴിയും.

ഒരുമിച്ച് പാചകം ചെയ്യാം

സ്ഥിരമായി വീട്ടില്‍ പാചകം ചെയ്യുന്ന സ്ത്രീകളെ സഹായിക്കാം. പ്രത്യേകിച്ചും ഔദ്യോഗിക ജോലികൾക്കു ശേഷം വീട്ടു ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് അതൊരു വലിയ ആശ്വാസം തന്നെ ആയിരിക്കും. ഈ ദിവസങ്ങളില്‍ അവര്‍ക്ക് കുറച്ച് മണിക്കൂറെങ്കിലും സുഖമായി വിശ്രമിക്കാനും ഉറങ്ങാനും കഴിയും.

ഒരു പുസ്തകം വായിക്കുക.

കഴിയുമെങ്കിൽ ഒന്നിൽ കൂടുതൽ വായിക്കുക. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പുസ്തകങ്ങൾ വായിക്കാൻ സമയം ചെലവഴിക്കുന്നത് ബുദ്ധിമുട്ടാണ്. ശാന്തവും വ്യക്തവുമായ മനസോടെ ഒരു പുസ്തകം പൂർത്തിയാക്കാൻ ശ്രമിക്കാം.

ഒരുമിച്ച് വൃത്തിയാക്കാം

കുട്ടികൾക്ക് വ്യക്തിപരവും പാരിസ്ഥിതികവുമായ ശുചിത്വത്തെ കുറിച് പഠിപ്പിച്ചു കൊടുക്കാന്‍ ഈ സമയം ഉപയോഗിക്കാം. വീട്ടുജോലികള്‍ ചെയ്യാൻ കുടുംബാംഗങ്ങൾക്ക് ഒത്തുചേരാം. ബാത്ത് ടബ്ബുകളും വാഷ്‌റൂമുകളും ഉൾപ്പെടെ മുഴുവൻ വീടുകളും വൃത്തിയാക്കുന്നതിന് ഭാഗമാകാന്‍ കുട്ടികൾക്കും കഴിയും. തിരക്ക് പിടിച്ച ജീവിതത്തില്‍ അവ ഞങ്ങൾ നിത്യേന ഉപയോഗിക്കുന്നു എന്നു മാത്രമല്ല പതിവായി വൃത്തിയാക്കാൻ വേണ്ടത്ര സമയം കണ്ടെത്തുന്നില്ല എന്നത് സത്യമാണ് പലപ്പോഴും.

ഹോബികൾ ആസ്വദിക്കാം, കുട്ടികളോടൊപ്പം കളിക്കു.

ചിത്ര രചന പോലെ മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾ ആസ്വദിക്കു. കുടുംബാംഗങ്ങൾക്കൊപ്പം പാട്ടുകളുടെ തലത്തില്‍ നൃത്തം ചെയ്യു. ഒരുമിച്ച് പാട്ട് പാടു, അന്താക്ഷരി ഡംബ് ഷരേഡ്സ് തുടങ്ങിയ കളികള്‍ ആസ്വദിക്കാം.

ഒരു മാസിക മുഴുവന്‍ വായിക്കാം

നമ്മളിൽ പലരും പതിവായി മുഴുവൻ പത്രത്തിലൂടെയോ അല്ലെങ്കിൽ ആഴ്ചപ്പതിപ്പിലൂടെയോ വായിക്കാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, തിടുക്കത്തിലുള്ള ജീവിതത്തിൽ സമയക്കുറവ് കാരണം, എല്ലാ ദിവസവും രാവിലെ തലക്കെട്ടുകൾ മാത്രം വായിക്കാനേ ആകുമായിരുന്നുള്ളു. മുഴുവൻ പത്രത്തിലൂടെ കടന്നുപോകാനുള്ള സമയമാണിത്. കൊറോണയുടെ കുറിച് പ്രധാനപ്പെട്ട ഒരു വാര്‍ത്തയും നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക. കൊറോണയെക്കുറിച്ച് അവബോധം വളർത്തുന്നതിന് മറ്റ് നിരവധി ശാസ്ത്രീയവും ആധികാരികവുമായ ലേഖനങ്ങൾ വിവിധ ജേണലുകളിൽ ഉണ്ട്. അവ വായിക്കുന്നത് അവബോധം വളർത്തും.

കത്ത് എഴുത്ത് പുനരാരംഭിക്കാം

ഈ ദിവസങ്ങളിൽ, കുട്ടികൾ പലപ്പോഴും അവരുടെ മുത്തശ്ശിമാരുമായും ദൂരെയുള്ള കുടുംബങ്ങാങ്ങളുമായി ഫോണിലൂടെയാണ് സംവധിക്കാറുള്ളത്. അക്ഷര രചനയെക്കുറിച്ചുള്ള അറിവിൽ നിന്ന് അവർ വളരെ അകലെയാണ്, അത് അവരുടെ ഭാഷാ വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു യഥാർത്ഥ അക്ഷരമെഴുത്ത് അനുഭവത്തിലേക്ക് അവരെ പരിചയപ്പെടുത്താൻ കഴിയുന്ന ശരിയായ സമയമാണിത്. കുടുംബത്തിന് മാത്രമല്ല, കുട്ടികള്‍ക്ക് പത്രങ്ങളിലും മാസികകളിലും എഴുതാൻ സാധിയ്ക്കും. ഇത് സൃഷ്ടിപരമായ രചനയിൽ അവരെ സഹായിക്കുക മാത്രമല്ല അവരുടെ ഭാഷാ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും സഹായിക്കും.

ഉപയോഗിക്കാത്ത പ്ലാസ്റ്റിക് പുനഃചംക്രമണം ചെയ്യാം

പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വീടിന്‍റെ ഓരോ കോണിലും പലവിധത്തിൽ ഉണ്ടാവും. വീടിനുള്ളിൽ നിന്ന് എല്ലാ പ്ലാസ്റ്റിക്കുകളും പുറത്തെടുക്കുന്നത് ഒരു മത്സരമായി കുട്ടികളോട് അവതരിപ്പിക്കു. ഉയർന്ന അളവിലുള്ള പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നയാൾക്ക് പ്രതിഫലം നൽകാനും മറക്കരുത്.

കുട്ടികളെ മാതൃ ഭാഷ പഠിപ്പിക്കാം

ഇംഗ്ലീഷ് മാധ്യമത്തിൽ പഠിക്കുന്ന കുട്ടികൾ പലപ്പോഴും മാതൃ ഭാഷ മറക്കുന്നു. കുട്ടികളെ കൊണ്ട് ചെറുകഥകൾ, കവിതാ സമാഹാരങ്ങള്‍, പുസ്‌തകങ്ങൾ തുടങ്ങിയവ മാതൃ ഭാഷയില്‍ വായിപ്പിക്കാനും, പിന്നീട് അവയെ കൂടുതല്‍ രസകരവും ആവേശകരവുമാക്കി ആവർത്തിപ്പിക്കുകയും ചെയ്യാം.

പ്രകൃതി സ്നേഹം വളര്‍ത്താം

വീട്ടുമുറ്റത്തും, അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങളിലും കുട്ടികൾക്കൊപ്പം സസ്യങ്ങൾ നനയ്ക്കാം. കലങ്ങൾ വൃത്തിയാക്കാം. നിങ്ങൾക്ക് അവരോടൊപ്പം പുതിയ ചെടികള്‍ നടാം.

ഒരുമിച്ച് ഭക്ഷണം കഴിക്കാം

അത്താഴത്തെ രസകരമാക്കി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുറച്ച് മെഴുകുതിരികൾ കത്തിച്ച് മുറിയിൽ വയ്ക്കുക, വീട്ടിലെ എലെക്ട്രിക് ലൈറ്റുകൾ അണയ്ക്കുക. കുടുംബതിനൊപ്പം മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിക്കാം.

അതിനാല്‍ ലോക് ഡൗണ്‍ അത്ര മോശമാകില്ല. പ്രത്യേകിച്ച് സുരക്ഷിതമായി തുടരാനുള്ള ഏക മാർഗം വീട്ടിൽ തന്നെ തുടരുകയാണെന്ന് പറയുമ്പോൾ.

ABOUT THE AUTHOR

...view details