നംഗർഹർ: അഫ്ഗാനിസ്ഥാന്‍റെ സൈനിക നീക്കത്തില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നംഗർഹർ പ്രവിശ്യയിലെ ഡെഹ്ബാല ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ നിരവധി ഐഎസ് ഭീകരര്‍ക്ക് പരിക്കേറ്റു.
അഫ്ഗാന്‍ സൈന്യം നാല് ഐഎസ് ഭീകരരെ വധിച്ചു - നംഗർഹർ പ്രവിശ്യയിൽ
പ്രാദേശിക ഐഎസ് കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രതീകാത്മക ചിത്രം
താലിബാൻ-ഐഎസ് ഭീകരപ്രവർത്തനങ്ങളാൽ അസ്ഥിരമായ സാമൂഹ്യ രാഷ്ട്രീയ സുരക്ഷാ സാഹചര്യങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിലനില്‍ക്കുന്നത്. രാജ്യത്ത് ഭീകരതയ്ക്ക് എതിരെ പോരാടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.