കേരളം

kerala

ETV Bharat / bharat

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് എൽ.കെ.അദ്വാനിക്ക് കടുത്ത നിരാശ

കഴിഞ്ഞ ആറു വർഷങ്ങളായി ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും മത്സരിച്ചിരുന്ന അദ്വാനിക്ക് പകരം ഇത്തവണ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആയിരിക്കും മത്സരിക്കുക.

By

Published : Mar 25, 2019, 3:36 AM IST

എൽ.കെ.അദ്വാനി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ മുതിർന്നബിജെപി നേതാവായ എൽ.കെ.അദ്വാനിക്ക് കടുത്ത നിരാശയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ.

ലോക്സഭാ സീറ്റ്നിഷേധിച്ചതിലല്ല മറിച്ച് സീറ്റ് നിഷേധിച്ച രീതിയിലാണ് അദ്ദേഹത്തിന് നിരാശയെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. അദ്ദേഹത്തെ ഇതുവരെ മുൻനിര ബിജെപി നേതാക്കളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും വൃത്തങ്ങൾ പറയുന്നു. അദ്വാനി കഴിഞ്ഞ ആറു വർഷങ്ങളായി ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നത്. ഇത്തവണ അദ്വാനിക്ക് പകരം ബിജെപി ദേശീയ അധ്യക്ഷൻ അമിത ഷാ ആയിരിക്കും ഗാന്ധിനഗറിൽ നിന്നും മത്സരിക്കുക.

ഇത്തവണ ബിജെപി വിരമിക്കൽ പ്രായപരിധി കർശനമാക്കിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി പാർട്ടിയിലെ 75 വയസ്സിന് മുകളിലുള്ള നേതാക്കളോട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്വയം വിരമിക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽപാർട്ടിയിലെ മുതിർന്ന നേതാക്കളാരെങ്കിലും വിളിച്ച ആവശ്യം ഉന്നയിക്കണമെന്ന് പറഞ്ഞ് എൽ.കെ.അദ്വാനി അത്അനുസരിക്കാൻ തയ്യാറായില്ല.

2014-ല്‍ ബിജെപി അധികാരത്തിലേറി കഴിഞ്ഞ ഉടൻ അദ്വാനിയേയും കൂടെയുള്ള മുതിര്‍ന്ന നേതാക്കളേയും പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുണ്‍ ഷോരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്.

എന്നാൽ തൊട്ടടുത്ത വർഷം മുതൽഅദ്വാനി സ്ഥിരമായി പങ്കെടുത്തിരുന്ന പാർട്ടി സ്ഥാപക ദിനാഘോഷത്തിൽഅപ്രത്യക്ഷനായി തുടങ്ങി. പിന്നീട് മറ്റു പാർട്ടി പരിപാടികളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യമില്ലായിരുന്നു.91 വയസ്സായ എൽ.കെ.അദ്വാനി വാജ്പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായി സേവനം അനുഷ്ടിച്ചിരുന്നു.

ABOUT THE AUTHOR

...view details