ന്യൂഡല്‍ഹി: കശ്‌മീരിലെ കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം വിജയക്കൊടി നാട്ടിയതിന്‍റെ 21-ാം വിജയ വാര്‍ഷികമാണിന്ന്. കാര്‍ഗില്‍ വിജയ് ദിവസിന്‍റെ ഭാഗമായി ഇന്ത്യന്‍ സേനയുടെ വീര്യത്തിനും ചടുലതയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരമര്‍പ്പിച്ചു. ഇന്ത്യയുടെ അചഞ്ചലമായ നേതൃത്വത്തിന്‍റെയും ധീരതയുടെയും അഭിമാനത്തിന്‍റെയും പ്രതീകമാണ് കാര്‍ഗില്‍ വിജയ് ദിവസമെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. മാതൃദേശത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര നായകന്മാരില്‍ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ വിജയ് ദിവസത്തില്‍ ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് അമിത് ഷാ - India
ഇന്ത്യയുടെ അചഞ്ചലമായ നേതൃത്വത്തിന്‍റെയും ധീരതയുടെയും അഭിമാനത്തിന്‍റെയും പ്രതീകമാണ് കാര്‍ഗില്‍ വിജയ് ദിവസമെന്ന് അമിത് ഷാ
കാര്‍ഗില്‍ വിജയ് ദിവസത്തില്‍ ധീര നായകന്മാര്‍ക്ക് ആദരവര്‍പ്പിച്ച് അമിത് ഷാ
1999 ജൂലായ് 26നാണ് കാര്‍ഗില്‍ യുദ്ധം അവസാനിക്കുന്നത്. 52 ദിവസം നീണ്ട് നിന്ന യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ പോരട്ടത്തിന് മുന്നില്‍ പാക് സൈന്യം മുട്ടുകുത്തി. പാക് സൈന്യത്തിന് മേല്‍ ഇന്ത്യന്‍ സേന വരിച്ച വിജയത്തെ രാജ്യം എല്ലാ വര്‍ഷവും കാര്‍ഗില്‍ വിജയ് ദിവസായി ആചരിക്കുന്നു.