ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച 230 കോടി രൂപയുടെ മദ്യ വിൽപന നടന്നതായി കർണാടക സർക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് പൂട്ടിയ ബിവറേജസുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തിങ്കളാഴ്‌ചയാണ് കേന്ദ്രം അനുമതി നൽകിയത്. സംസ്ഥാനത്ത് മദ്യത്തിന്‍റെ എക്സൈസ് തീരുവ 11 ശതമാനം ഉയർത്തി. ഇതേതുടർന്ന് വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തിന് 45 കോടി രൂപയുടെ വരുമാനമാണ് ഇതുവഴി ലഭിച്ചത്. 216 കോടി രൂപ വിലമതിക്കുന്ന 7 ലക്ഷം ലിറ്റർ ബിയറും 15.6 കോടി രൂപയുടെ 39 ലക്ഷം ലിറ്റർ ഐഎംഎല്ലും (ഇന്ത്യൻ നിർമിത മദ്യം) വ്യാഴാഴ്ച വിറ്റഴിച്ചു.
കർണാടകയിൽ ഒരൊറ്റ ദിവസം വിറ്റത് 230 കോടി രൂപയുടെ മദ്യം - liquor sale bengaluru
രാജ്യത്ത് മദ്യവിൽപന പുനരാരംഭിക്കാൻ തിങ്കളാഴ്‌ചയാണ് കേന്ദ്രം അനുമതി നൽകിയത്.
കർണാടകയിൽ ഇന്ന് വിറ്റഴിഞ്ഞത് 230 കോടി രൂപയുടെ മദ്യം
കഴിഞ്ഞ ദിവസം 197 കോടി രൂപയുടെ മദ്യമാണ് കർണാടകയിൽ വിറ്റഴിഞ്ഞത്.