റാഞ്ചി: ജാർഖണ്ഡിലെ പാലാമു ജില്ലയിലെ ഗോഡൗണിൽ നിന്ന് 15 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ജാർഖണ്ഡിൽ 15 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു - jharkhand
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലേക്ക് അയയ്ക്കാൻ സൂക്ഷിച്ച 1,200 പെട്ടി മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്.
ജാർഖണ്ഡിൽ 15 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു
ഭഗത് തെണ്ടുവ പ്രദേശത്തെ ഗോഡൗണിൽ നടത്തിയ റെയ്‌ഡിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലേക്ക് അയയ്ക്കാൻ സൂക്ഷിച്ച 1,200 പെട്ടി മദ്യമാണ് പൊലീസ് പിടിച്ചെടുത്തതെന്ന് ഛത്തർപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശംഭു കുമാർ സിംഗ് പറഞ്ഞു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അരി ചാക്കുകൾ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഒരു സ്വകാര്യ വാഹനം പിടികൂടിയതായും ഗോഡൗൺ ഉടമയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്നും സിംഗ് കൂട്ടിചേർത്തു.