ഇടിമിന്നലേറ്റ് യുപിയിലെ ഡിയോറിയയിൽ ഏഴ് മരണം - Lightning strikes
മരിച്ചവരുടെ കുടംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി
ഇടിമിന്നലേറ്റ് യുപിയിലെ ഡിയോറിയയിൽ ഏഴ് മരണം
ലഖ്‌നൗ: ഇടമിന്നലേറ്റ് ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ ഏഴ് പേർ മരിച്ചു. വിദ്യാർഥികളും കർഷകരുമടക്കം ഏഴ് പേർ മരണപ്പെട്ടതായും ഇവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അമിത് കിഷോർ പറഞ്ഞു. ഇടിമിന്നലേറ്റ് ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ മരിച്ചിരുന്നു.