പാട്‌ന: വെള്ളിയാഴ്‌ച ബീഹാറിലുണ്ടായ ഇടിമിന്നലിൽ പതിമൂന്ന് പേർ മരിച്ചു. അഞ്ച് ജില്ലകളിൽ നിന്നുമാണഅ പതിമൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത് വൈശാലിയിൽ നിന്നാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.അഞ്ച് മരണമാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്‌തത്.
ബീഹാറിലുണ്ടായ ഇടിമിന്നലിൽ പതിമൂന്ന് പേർ മരിച്ചു - പാട്‌ന
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത് വൈശാലി ജില്ലയിൽ നിന്നും.കഴിഞ്ഞയാഴ്‌ച സംസ്ഥാനത്ത് ഉണ്ടായ ഇടിമിന്നലിൽ നൂറിലധികം പേർ മരിച്ചിരുന്നു.
ബീഹാറിലുണ്ടായ ഇടിമിന്നലിൽ പതിമൂന്ന് പേർ മരിച്ചു
കഴിഞ്ഞയാഴ്‌ച സംസ്ഥാനത്ത് ഉണ്ടായ ഇടിമിന്നലിൽ നൂറിലധികം പേർ മരിച്ചിരുന്നു. മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്കു നാലു ലക്ഷം രൂപ നൽകുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. മോശം കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇക്കാര്യത്തിൽ ദുരന്തനിവാരണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.