ലക്‌നൗ: രാജാ മൻ സിംഗ് കൊലപാതക കേസിൽ 11 പൊലീസുകാർക്ക് മഥുര കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിൽ മൂന്ന് പൊലീസുകാരെ വെറുതെ വിട്ടു. 1985 ഫെബ്രുവരി 21 ന് നടന്ന പൊലീസ് വെടിവെപ്പിലാണ് രാജാ മൻ സിംഗ്, സുമേർ സിംഗ്, ഹരി സിംഗ് എന്നിവർ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഡീഗ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു മുൻ രാജകുടുംബാംഗമായിരുന്ന രാജാ മൻ സിംഗ്. പ്രചാരണത്തിനിടെയാണ് വെടിവെപ്പ് നടന്നത്.
രാജാ മൻ സിംഗ് കൊലപാതകം; 11 പൊലീസുകാർക്ക് ജീവപര്യന്തം
കേസിൽ 35 വർഷത്തിന് ശേഷമാണ് 11 പൊലീസുകാർ കുറ്റക്കാരാണെന്ന് മഥുര കോടതി വിധിച്ചത്. 1985 ഫെബ്രുവരി 21 ന് നടന്ന പൊലീസ് വെടിവെപ്പിലാണ് രാജാ മൻ സിംഗ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടത്.
രാജാ മൻ സിംഗ് കൊലപാതകം; 11 പൊലീസുകാർക്ക് ജീവപര്യന്തം
സംഭവത്തിൽ രാജ മൻ സിംഗിന്‍റെ മരുമകൻ വിജയ് സിംഗ് ഡീഗ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്നത്തെ മുഖ്യമന്ത്രി ശിവ്ചരൺ മാത്തൂരിന്‍റെ ഹെലികോപ്റ്റർ നശിപ്പിച്ചുവെന്നാരോപിച്ച് രാജ മാൻ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. 1990 ലാണ് കേസ് മഥുരയിലേക്ക് മാറ്റി. കോടതി വിധിയെ സിംഗിന്‍റെ കുടുംബം സ്വാഗതം ചെയ്‌തു.